കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രമക്കേടിൽ പ്രധാന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്

news image
Jul 5, 2026, 9:58 am GMT+0000 payyolionline.in

കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രമക്കേടിൽ പ്രധാന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്. മുൻ ഡയറക്ടർ റിനിഷിനായാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. അതേസമയം പിടിയിലായ ഡിസിസി സെക്രട്ടറി സുധീർ കുമാറിനെ നാളെ കസ്റ്റഡിയിൽ വാങ്ങിയേക്കും.

നിക്ഷേപത്തുക ലഭിക്കാത്തതിൻ്റെ പേരിൽ വയോധികനായ ഇബ്രാഹിംഹാജി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നലെയാണ് കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഡിസിസി സെകട്ടറി സുധീർ കുമാർ അറസ്റ്റിലാരായെങ്കിലും മുഖ്യ പ്രതി റിനിഷ് ഉൾപ്പെടെ 4 പേരെ പിടികൂടാൻ പൊലിസിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് റിനിഷിനായി കൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.

പേരാമ്പ്ര സ്വദേശിയായ റിനിഷ് കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നു എന്ന വിവിരം ലഭിച്ചെങ്കിലും പരിശാധനയിൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല.അതേസമയം റിമാൻ്റിൽ കഴിയുന്ന ഡി സി സി സെക്രട്ടറി സുധീർ കുമാറിനെ നാളെ കസ്റ്റഡിയിൽ വാങ്ങിയേക്കും. തട്ടിപ്പ് നടത്തിയ പണം എവിടെ എന്ന് കണ്ടെത്തുന്നത് അടക്കം കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിലും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. സുധീർ കുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരും എന്നതാണ് കൈംബാഞ്ച് നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe