വടകര: പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ വടകര പോലീസ് പിടികൂടി. പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി പത്തു മണിയോടെ പതിയാരക്കര നീലിയേലത്ത് കടവിന് സമീപത്തായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ റിനാസ് ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി കുത്തേറ്റ സിറാജ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം: പ്രതി പിടിയിൽ
Aug 28, 2026, 11:00 am GMT+0000
payyolionline.in
മെഡിക്കൽ ക്യാമ്പും കലാപരിപാടികളുമായി ടാസ്ക് തിക്കോടിയുടെ ‘ഓണോത്സവം 2026 ..
ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം പട്ടികജാതി പട്ടികവർഗക്കാരന് നൽകണം; ആവശ്യം ഉന്നയി ..
