മണിയൂർ ചൊവ്വാ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കിൽപെട്ട് മരിച്ചു

news image
Aug 28, 2026, 2:06 pm GMT+0000 payyolionline.in

പയ്യോളി: മണിയൂർ ചൊവ്വാ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് കാണാതായ രണ്ടു പേരും മരണത്തിന് കീഴടങ്ങി. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വടപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30- സംഭവം നടന്നത്.

​നാലംഗ സംഘമാണ് വൈകീട്ടോടെ പുഴയിൽ കുളിക്കാനും നീന്തൽ പഠിക്കാനുമായി എത്തിയത്. കുളിക്കുന്നതിനിടെ നാലുപേരും അപകടത്തിൽ പെടുകയായിരുന്നു. ഇതിൽ രണ്ടുപേർ രക്ഷപെട്ടു.

​അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആദ്യം നബീലിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഗുരുതരാവസ്ഥയിൽ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, സ്കൂബാ ടീം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക തിരച്ചിലിൽ വൈകീട്ട് ആറുമണിയോടെയാണ് സിനാന്റെ മൃതദേഹം കണ്ടെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe