മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ എ.വി സൗധത്തിന് നേരെ എസ്.എഫ് ഐ അക്രമണം നടത്തി.ഇന്നലെ തിരുവനന്തപുരത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുന്ന സമയത്താണ് യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ നേതൃത്വത്തിൽ ലീഗ് ഓഫീസ് അക്രമിച്ചത്.ഫാത്തിമ തഹലിയ എം.എൽ.എ യുടെ വികസന പദ്ധതികൾ ഉൾക്കൊള്ളിച്ച ബോർഡുകൾ കുത്തിക്കീറുകയും ഓഫീസിന് നേരെ അക്രമണവുമാണ് നടത്തിയത്.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന സംഗമം പ്രസിഡൻ്റ് കമ്മന അബ്ദു റഹിമാൻ അധ്യക്ഷനായി.എം.എം അഷറഫ്, കെ.എം.എ അസീസ്, കീപ്പോട്ട് അമ്മത്, ടി.എം അബ്ദുള്ള, അബ്ദുറഹിമാൻ ഇല്ലത്ത്, മുജീബ് കോമത്ത്,ടി.കെ അബ്ദുറഹിമാൻ,ഐ.ടി അബ്ദുസലാം എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ആക്രമം അപലപനീയം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക – മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം
Oct 1, 2026, 3:50 pm GMT+0000
payyolionline.in
വയോജന ദിനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ച് കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷ ..
പി.കെ. കൃഷ്ണദാസിനെ കൈയേറ്റം ചെയ്ത സംഭവം: പയ്യോളിയിൽ ബി.ജെ.പി പ്രതിഷേധ പ്രകടനവ ..
