തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഫെബ്രുവരി 11 നു 

news image
Feb 9, 2023, 1:36 am GMT+0000 payyolionline.in

പയ്യോളി :  തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ കിഫ് ബി ഫണ്ട് 19 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ കെ.പ്രദീപൻ , അധ്യാപകരായ കെ.ശ്രീധരൻ , അബ്ദുൾ നാസർ, സജീവ് ടി.കെ, രേണുക എസ് എന്നിവർക്കുള്ള യാത്രയയപ്പും ഫെബ്രുവരി 11 നു  രാവിലെ 11.30 ന്  ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

ചടങ്ങിൽ കൊയിലാണ്ടി എം എല്‍ എ  കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിക്കും.സ്കൂൾ വാർഷികം സർഗായനം ഉദ്ഘാടനം ബഹു എം.പി. കെ.മുരളീധരൻ നിർവ്വഹിക്കും.ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ ഡി.ഡി.ഇ മനോജ് കുമാറിന് ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉപഹാരം സമർപ്പിക്കും.ഫ്ളവേഴ്സ് ടോപ് സിങ്ങർ സീസർ 2 വിജയി ശ്രീനന്ദിനുള്ള അനുമോദനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവ്വഹിക്കും.

സംസ്ഥാന തല കലാ പ്രതിഭകൾക്കുള്ള ആദരവ് തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിക്കും.സംസ്ഥാന ശാസ്ത്രോത്സവത്തിൽ ടീച്ചിങ് എയിഡ് നിർമ്മാണത്തിൽ വിജയിയായ ഹയർ സെക്കണ്ടറി അധ്യാപകൻ ജീജേഷ് മാസ്റ്ററെ പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ ആദരിക്കും.ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ ഉൾപ്പടെയുള്ള ജനപ്രതി തിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

വൈകീട്ട് 3 മണിക്ക് പൂർവ്വ ധ്യാപകരുടെ ഒത്തുചേരൽ സ്മൃതി മധുരം, കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, നാടകം എന്നിവ അരങ്ങേറും.രാത്രി 8 മണിയ്ക്ക് ശ്രീനന്ദ് വിനോദ് നയിക്കുന്ന തലശ്ശേരി സിംഫണി ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറുംവാർത്ത സമ്മേളനത്തിൽ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡജ് ജമീല സമദ്, പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ , ഹെഡ് മാസ്റ്റർ കെ.എൻ ബിനോയ് കുമാർ , പി.ടി.എ. വൈസ് പ്രസിഡണ്ട് കെ.ടി. വിനോദൻ ,പ്രോം ഗ്രാം കമ്മിറ്റി കൺവീനർ യു.കെ. അനിത, അജ്മൽ മാടായി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe