തിക്കോടി: ലോക വയോജന ദിനത്തോടനുബന്ധിച്ച് ദയ സ്‌നേഹതീരം തിക്കോടിയുടെ നേതൃത്വത്തിൽ ‘സഫലം’ എന്ന പേരിൽ മുതിർന്നവരുടെ സംഗമവും എൽഡേർസ് ക്ലബ് രൂപീകരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി നിർവ്വഹിച്ചു.
ടി.വി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. രാകേഷ് ജെ. മുഖ്യപ്രഭാഷണം നടത്തി. വയോജനങ്ങളുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതിയ എൽഡേർസ് ക്ലബ്ബിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. രാജൻ (ചെയർമാൻ), പി. അബ്ദുള്ള (കൺവീനർ), സാഹിറ ജമാൽ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ചടങ്ങിൽ വാർഡ് മെമ്പർമാരായ ഹുസ്‌ന എ.വി, അനസ് എ, പുതുമോത്ത് ദാമോദരൻ, രുഗ്മാംഗധൻ മാസ്റ്റർ, കെ. ഹുസൈൻ മാസ്റ്റർ, കെ. മുഹമ്മദ് അലി, അംബിക കെ, തഖ്‌വ മൊയ്തു ഹാജി എന്നിവർ ആശംസകൾ നേർന്നു. കെ. ബഷീർ സ്വാഗതവും പി. അബ്ദുള്ള നന്ദിയും പറഞ്ഞു.
വയോജന വാരത്തോടനുബന്ധിച്ച് സ്‌നേഹയാത്ര, സൗജന്യ മെഡിക്കൽ ചെക്കപ്പ് തുടങ്ങിയ വിവിധ പരിപാടികൾ ദയ സ്‌നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
