കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്: ഒളിവിലായിരുന്ന യുവതിയടക്കം രണ്ടുപേർ വയനാട്ടിൽ പിടിയിൽ

news image
Oct 7, 2026, 8:54 am GMT+0000 payyolionline.in

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി പിടിയിലായി. രണ്ടാം പ്രതി അമ്മു എന്ന ശരണ്യ, നാലാം പ്രതി ജിതിൻ എന്നിവരെയാണ് വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്ന് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്ത് മാർട്ടിൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട നാല് പ്രതികളും പോലീസിന്റെ പിടിയിലായി.

ഓൺലൈൻ വഴി സ്പാ മാനേജർ തസ്തികയിലേക്ക് പരസ്യം നൽകിയാണ് ഇവർ പരാതിക്കാരിയായ യുവതിയെ ആകർഷിച്ചത്. ഒക്ടോബർ രണ്ടിന് അഭിമുഖത്തിന് ശേഷം വൈകിട്ട് പാർട്ടിയുണ്ടെന്ന് പറഞ്ഞ് യുവതിയെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ഐസ്‌ക്രീമിൽ ലഹരി കലർത്തി നൽകി ഒരു ദിവസം മുഴുവൻ മുറിയിൽ പൂട്ടിയിട്ടായിരുന്നു അതിക്രമം. രണ്ടാം പ്രതി ശരണ്യ യുവതിയെ പീഡിപ്പിക്കുമ്പോൾ മറ്റ് പ്രതികൾ പുറത്ത് കാവൽ നിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പീഡനത്തിന് ശേഷം പിറ്റേദിവസം പുറത്തുകടന്ന യുവതി ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരിക്കേറ്റ യുവതി നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നാം പ്രതി ശ്രീരാജ് മുൻപും സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസിന് വിവര ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലായ പ്രതികളെ വൈകീട്ടോടെ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe