കാറിലെത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് ക്രൂരമായി മർദ്ദിച്ചു, പ്രതികൾ റിമാൻഡിൽ

news image
Oct 13, 2026, 11:26 am GMT+0000 payyolionline.in

തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്നുപ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ മണ്ണൂർഭാഗത്ത് വച്ച് യുവാവിന് മർദനമേറ്റ സംഭവത്തിൽ മണ്ണൂർഭാഗം സ്വദേശികളായ രഞ്ജിത്ത് (42),രാഹുൽ (37),കിളിമാനൂർ സ്വദേശി ആൽബിൻ (38) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റുചെയ്തത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. രാത്രി ഒമ്പതോടെ യുവാവ് കൂട്ടുകാരൻറെ ഭാര്യയെ മുല്ലശ്ശേരിയിലുള്ള വീട്ടിൽ കൊണ്ടാക്കുന്നതിനായി കാറിൽ വരുമ്പോഴാണ് കണ്ടാലറിയാവുന്ന ആറുപേർ ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ചോദ്യം ചെയ്ത മിഥുൻറെ തലയിൽ കമ്പി കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. അടിപിടിയിൽ മിഥുൻറെ സ്വർണമാലയും 20,000 രൂപയും നഷ്ടപ്പെട്ടെന്നും പരാതി നൽകി. പരാതിയെ തുടർന്ന് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe