തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയും (ഒക്ടോബർ 19) സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ ഞായറാഴ്ച ഉൾപ്പെടെ തുടർച്ചയായ നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഒക്ടോബർ 18, 19, 20, 21 തീയതികളിലാണ് അവധി ബാധകമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. കൂടാതെ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.
