വടകര: വടകര റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 1.145 കിലോ ഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം മാരിഗോൺ ജില്ലയിലെ ലഹരിഗട്ട് താലൂക്കിൽ പലാജുരി വില്ലേജിൽ അബുബക്കറിന്റെ മകൻ അബ്ദുൾ കലാം (35) ആണ് പിടിയിലായത്.
വടകര എക്സൈസ് സർക്കിൾ ഓഫീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) സംയുക്തമായി നടത്തിയ റെയ്ഡിനിടയിലാണ് ഇയാൾ പിടിയിലായത്. ഇന്ന് (2026 ഒക്ടോബർ 19) പുലർച്ചെ റെയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ വെച്ചാണ് കഞ്ചാവ് കൈവശം വെച്ച് കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ്. എം, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ ധന്യ. ടി. എം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
എക്സൈസ് പ്രിവെന്റീവ് ഓഫീസർ ഉനൈസ്. എൻ. എം, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ. സി. എം, ഷിരാജ്. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ്. പി. കെ, മുസ്ബിൻ. ഇ. എം, ശ്യാം രാജ്. എ, ആർ.പി.എഫ് എ.എസ്.ഐ കെ. ദേവരാജൻ (ക്രൈം വിങ്, പാലക്കാട്), ആർ.പി.എഫ് എ.എസ്.ഐ ബിനീഷ്. പി. പി, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ വി. മുരളീധരൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
