ചേരാനല്ലൂർ വാഹനാപകടം: 17കാരൻ ബെൻസുമായി പുറത്തുപോകുന്നത് പുലർച്ചെ 1.36ന്, അപകടമുണ്ടായത് 2.20ന്, നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

news image
Oct 27, 2026, 10:09 am GMT+0000 payyolionline.in

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 17കാരൻ ഫ്ലാറ്റിൽ നിന്ന് വാഹനവുമായി പുറത്ത് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ 1.36നുള്ള ദൃശ്യങ്ങളാണിത്. പുലർച്ചെ 2.20നാണ് കണ്ടെയ്നർ റോ‍ഡ‍ിൽ വെച്ച് അപകടമുണ്ടാകുന്നത്. ആലുവയിലെ ഫ്ലാറ്റിൽ നിന്നുമാണ് 17കാരൻ കാറുമായി പുറത്തേക്ക് പോകുന്നത്. അപകടമുണ്ടായതിന് ശേഷം 17ാകാരന്‍റെ പിതാവായ അഡീഷണൽ ജഡ്ജി പറഞ്ഞത് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ്. എപ്പോഴാണ് കാറുമായി പോയത് എന്ന കാര്യം കേസിൽ നിര്‍ണായകമാണ്. കേസുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫ്ലാറ്റിന് പുറത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe