ആൻ്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാ മാതാവിൻ്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം

news image
Oct 27, 2026, 10:32 am GMT+0000 payyolionline.in

കൽപ്പറ്റ: അബ്കാരി കേസിൽ ആൻറോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസിൻറെ മൊഴി രേഖപ്പെടുത്തി. സുൽത്താൻ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയാണ് എക്സൈസിൻ്റെ പ്രത്യേക അന്വേഷണ സംഘം ലില്ലി ജോസിൻ്റെ മൊഴി എടുത്തത്. അനധികൃത മദ്യശേഖരം കണ്ടെത്തിയ വീട് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോയുടെ വാദം. നേരത്തെ, കേസിൽ ഭാര്യ മാതാവിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. കേസിൽ ലില്ലി പ്രതിയല്ലാത്തതിനാലാണ് മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്നും കോടതി പറഞ്ഞിരുന്നു. അളവിൽ കവിഞ്ഞ മദ്യശേഖരം പിടിച്ചെടുത്ത വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോ ആഗസ്റ്റിന്റെ മൊഴി. തുടർന്ന് ലില്ലിയുടെ മൊഴി എടുക്കാൻ എക്സൈസ് നീക്കം തുടങ്ങിയതിനു പിന്നാലെയായിരുന്നു മുൻ‌കൂർ ജാമ്യം തേടി ലില്ലി കോടതിയെ സമീപിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe