തിക്കോടി പുതിയകുളങ്ങര രാരംകൈകുനി താമസിക്കും നിടിയാണ്ടി മഹമൂദ് അന്തരിച്ചു 

news image
Nov 1, 2026, 4:24 am GMT+0000 payyolionline.in

തിക്കോടി :തിക്കോടി പുതിയകുളങ്ങര രാരംകൈകുനി താമസിക്കും നിടിയാണ്ടി മഹമൂദ് (81) അന്തരിച്ചു. പാലൂർ മുഹ് യുദ്ധീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷറർ , പാലൂർ നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി എളമ്പിലാട് ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ദീർഘകാലം ബഹ്റൈനിൽ പ്രവാസി ആയിരുന്നു. ഭാര്യ :കദീശ രാരം കൈകുനി, മക്കൾ: ആർ.കെ ഫഹദ്  (ദുബൈ), ആർ.കെ ജംഷീർ (ഖത്തർ), തസ്‌നി , ജസീറ. മരുമക്കൾ: ഇസ്മായിൽ ചാക്കര (ഖത്തർ), ഹാറൂൺ റഷീദ് പുറക്കാട് (അധ്യാപകൻ എം. യു. എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, വടകര), രഹന (പെരുമാൾപുരം), സജിന (മുയിപ്പോത്ത്). സഹോദരങ്ങൾ: നിടിയാണ്ടി ഇബ്രാഹിം, ആമിന , പരേതരായ നിടിയാണ്ടി മുഹമ്മദ് , കദിശ , ആസ്യ. മയ്യിത്ത് നമസ്‌കാരം പാലൂർ മുഹ്‌യുദ്ദീൻ ജുമാമസ്ജിദ്ൽ രാവിലെ 11 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe