ആലുവയിലെ ഹാലോവിൻ ലഹരി പാർട്ടി: ആസൂത്രണം ചെയ്ത 24 കാരിയെ ചോദ്യം ചെയ്യാൻ പൊലീസ്

news image
Nov 11, 2026, 8:45 am GMT+0000 payyolionline.in

ആലുവ: ഹാലോവിൻ ലഹരി പാർട്ടി ആസൂത്രണം ചെയ്ത 24 കാരിയെ ചോദ്യം ചെയ്യാൻ പൊലീസ്. എറണാകുളം സ്വദേശിയായ യുവതി, അറസ്റ്റിലായ അലക്‌സിന്റെ അടുത്ത സുഹൃത്താണ്. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. അലക്്‌സിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അലക്സും യുവതിയും ചേർന്നാണ് ഹാലോവിൻ പാർട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഹാലോവിൻ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉണ്ടെന്നാണ് കണ്ടെത്തൽ. പാർട്ടി നടന്ന റിസോർട്ടിലെ ജീവനക്കാരുടെ മൊഴിയെടുത്തു. മൂക്കിൻ തുമ്പിൽ നടന്ന ഹലാവീൻ പാർട്ടിയെക്കുറിച്ച് ആലുവ പൊലീസ് അറിഞ്ഞിരുന്നില്ല. വിവാദമായതോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരെ ചോദ്യം ചെയ്യും. പ്രായപൂർത്തിയാകത വിദ്യാർഥികൾ പങ്കെടുത്ത പാർട്ടിയിൽ മദ്യം എത്തിച്ച്ആരെന്ന് കണ്ടെത്തണം. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടത്തും.

പാർട്ടി നടന്ന ആലുവയിലെ റിസോർട്ടിന് നോട്ടീസ് നൽകും. ഏത് സാഹചര്യത്തിലാണ് പാർട്ടി നടന്നത് വ്യക്തമാക്കേണ്ടി വരും. പൊലീസിനെ പാർട്ടിയുടെ അറിയിച്ചിരുന്നില്ല. കെയർ ടേക്കറുടെ മൊഴിയെടുത്തു. വിദ്യാർഥികൾക്ക് മദ്യവിളമ്പിയതിൽ എക്‌സൈസും അന്വേഷണം ആരംഭിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe