ഇരവിപുരത്ത് 26 കാരി ഭർതൃ വീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് കുടുംബം: വിവരം അറിയിച്ചത് 4 മണിക്കൂർ കഴിഞ്ഞ്

news image
Nov 11, 2026, 1:57 am GMT+0000 payyolionline.in

കൊല്ലം: ഇരവിപുരത്ത് 26 കാരി ഭർതൃ വീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത അരോപിച്ച് മരിച്ച സായയുടെ കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് റിഹാനി ഷാജിയുടെ പ്രതികരണം. മരണം നടന്ന് 4 മണിക്കൂറിനു ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. സയയുടെ ലാപ്ടോപ്പും ഒരു ഡയറിയും നഷ്ടമായെന്നും ലാപ്ടോപ്പിലും ഡയറിയിലും തെളിവുകൾ ഉണ്ടെെന്നും മാതാവ്. ഇവ രണ്ടും ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകാം. വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് പോലും അഫ്സൽ വിലക്കിയിരുന്നു. സായ മരിച്ച് 11 ദിവസത്തിനു ശേഷമാണ് പൊലീസ് മൊഴിയെടുത്തത്. പിന്നിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാം. അതിനിടയിൽ ഭർതൃ വീട്ടുകാർ തെളിവ് നശിപ്പിച്ചു. തെളിവുകൾ കണ്ടെത്താത്തതിന് കാരണം സ്വാധീനമാകാം. മകൾക്ക് നീതി കിട്ടണമെന്നും സായയുടെ കുടുംബം ആവശ്യപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe