ശിവസൂര്യയുടെ തിരോധാനത്തിന് 100 ​ദിവസം; എത്താൻ സാധ്യതയുള്ളിടത്തെല്ലാം അന്വേഷണം, നിലവിൽ സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്

news image
Nov 17, 2026, 8:36 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് എസ്പി കെ വി വേണു​ഗോപാൽ. ശിവസൂര്യയെ കുറിച്ച് നിലവിൽ സൂചനകളില്ലെന്നും ശിവസൂര്യ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തുമെന്നും എസ് പി പറഞ്ഞു. തിരോധനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും എസ് പി അറിയിച്ചു. ഫോൺ ഉപയോ​ഗം നിയന്ത്രിച്ചതിന്റെ പേരിലാണ് ശിവസൂര്യ വീട് വിട്ട് പോയത്. ശിവസൂര്യ പോയിട്ട് ഇന്നേക്ക് 100 ​ദിവസം തികഞ്ഞു. പാലക്കാട് അടുത്തുള്ള സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തുകയാണ്. സംഭവത്തിൽ പ്രതിഷേധവു‌മായി നാട്ടുകാരും രം​ഗത്തെത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe