പയ്യോളി: പുറക്കാട് റൂബി മിച്ചഭൂമിയിൽ 544 പേർക്കായി പതിച്ചു നൽകിയ 272 ഏക്കർ പാടശേഖരത്തിൽ നെൽകൃഷിയും മൽസ്യ കൃഷിയും നടത്തുന്നതിനായി ഫാം ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് കെഎസ്കെടിയു പയ്യോളി ഏരിയ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. മുചുകുന്ന് സൗത്ത് യുപി സ്കൂ ളിലെ സി സുരേഷ് ബാബു നഗറിൽ നടന്നസമ്മേളനം ജില്ലാ പ്രസിഡൻറ് ആർ പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ സി മുസ്തഫ അധ്യക്ഷനായി. ഒ രഘുനാഥ് രക്തസാക്ഷി പ്രമേയവും കെ ജയകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയസെക്രട്ടറി എൻ വി രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാനത്തിൽ ജമീല എംഎൽഎ , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ മുഹമ്മദ്, കെ കുഞ്ഞമ്മദ്, പി പി ബാലൻ, എ സി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ വി രാമകൃഷ്ണൻ സ്വാഗതവും വി കെ രവീന്ദ്രൻ നന്ദിയുംപറഞ്ഞു. ഭാരവാഹികളായി ഒ രഘുനാഥ് പ്രസിഡന്റ്, എൻ സി മുസ്തഫസെക്രട്ടറി, കെ ജയകൃഷ്ണൻ , കെ സിന്ധു ജോ.സെക്രട്ടറിമാർ, കെ കെ ശശി, എം എൻ മിനി വൈസ്പ്രസിഡന്റുമാർ, എസ് കെ അന്യൂപ്ട്രഷറർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.