അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

news image
Aug 25, 2026, 11:37 am GMT+0000 payyolionline.in

അങ്കമാലിയിൽ തീപിടിത്തം. സ്റ്റേഷനറി കടയുടെ ഗോഡൗണിലാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമം നടത്തുന്നു. തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും സമീപത്തായി പ്രവർത്തിക്കുന്ന ബാബൂസ് ഹോൾസെയിൽ കടയിലാണ് തീ പിടിച്ചത്. അപകട കാരണം വ്യക്തമല്ല.

തൊഴിലാളികൾ ഓടി രക്ഷപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.ഇന്ന് ഉച്ചയ്ക്കു ശേഷം നാലു മണിയോടെയാണ് തീ പടർന്നത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ നിയന്ത്രണവിധേയം എന്ന ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. 6 ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. അങ്കമാലി ചാലക്കുടി മാള എലൂർ ആലുവ പെരുമ്പാവൂർ യൂണിറ്റുകൾ സ്ഥലത്ത് എത്തി. അപകടകാരണം വിശദമായി പരിശോധിക്കുമെന്നും ഫയർ ഓഫീസർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe