തിക്കോടി: തിക്കോടി റെയിൽവേ സ്റ്റേഷൻ സമീപം അടിപ്പാതയ്ക്കു വേണ്ടി ആക്ഷൻ കമ്മിറ്റിയും പ്രദേശവാസികളും സമരത്തിൽ. അടിപ്പാതയ്ക്കു പരിഹാരം കാണാതെ റോഡ് പണി തുടങ്ങാൻ അനുവദിക്കുകയില്ലന്ന നിലപാടുമായാണ് പ്രദേശവാസികളും ആക്ഷൻ കമ്മിറ്റിയും രംഗത്തിറങ്ങിയിരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം ‘ സഞ്ചാര സ്വാതത്ര്യം’ ഹനിക്കരുതെന്ന മുദ്രാവാക്യവുമായാണ് പാതയോരത്തു സമരം നടത്തുന്നത്. .
റോഡിന്റെ ഇരു ഭാഗങ്ങളിലും വൻ മതിലുകൾ കെട്ടി ആറുവരി പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ റെയിൽവേ സ്റ്റേഷൻ, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, സ്കൂളുകൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരപാത പൂർണമായും അടഞ്ഞു പോകുമെന്നും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.