പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കേറ്റത്. വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്ക്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിന്റെ വാതിലാണ് തകര്‍ന്നുവീണത്. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് ജോര്‍ജ് പണമെടുക്കുന്നതിനിടെയാണിത്. ചില്ലുകൊണ്ടുള്ള വാതില്‍ ജോര്‍ജിന്റെ കാലില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
തകര്‍ന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.