അയനിക്കാട് അടിപ്പാത യാഥാർത്ഥ്യമാക്കണം: യൂണിറ്റി റസിഡൻസ് അസോസിയേഷൻ

news image
Feb 9, 2026, 4:08 am GMT+0000 payyolionline.in

പയ്യോളി: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനും നാടിനെ രണ്ടായി കീറി മുറിക്കുന്ന നിലവിലെ ദുരവസ്ഥയിൽ നിന്ന് മോചനം നേടാനും അയനിക്കാട് അടിപ്പാത യാഥാർത്ഥ്യമാക്കണമെന്ന് യൂണിറ്റി റസിഡൻസ് അസോസിയേഷൻ പത്താം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

എം.പി. നാരായണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.പി. മെഹമൂദ്, ശശീന്ദ്രൻ തരിപ്പയിൽ, ഡോ. മുഹമ്മദ് മുല്ലാക്കാസ് എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി എം.കെ. രാജേന്ദ്രൻ -പ്രസിഡന്റ്, ബാബു യെസ്ദാസ് -സെക്രട്ടറി, കെ. റഹീം -ട്രഷറർഎന്നിവരെ തെരഞ്ഞെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe