പയ്യോളി: അയനിക്കാട് വെസ്റ്റ് യു.പി. സ്കൂള്‍ സാമൂഹികശാസ്ത്ര ക്ലബ്, 110 വയസ്സ് തികഞ്ഞ ചൂളപ്പറമ്പത്ത് ചെക്കോട്ടിയെ ആദരിച്ചു.
പി.ടി.എ. പ്രസിഡന്റ് ഉഷാബാബു അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകന് ടി. മോഹന്‍ദാസ്, ക്ലബ് കണ്‍വീനര്‍ കെ.വി. ഷൈബു, ടി. പവിത്രന്, ഇ.സി. രാഘവന് എന്നിവര്‍ സംസാരിച്ചു. അയനിക്കാട് ആവിത്താരേമ്മല്‍ 27-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍, ചൂളപ്പറമ്പത്ത് ചെക്കോട്ടിയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ചു. മൂലയില്‍ ഷൈബു അധ്യക്ഷതവഹിച്ചു. സി.സി. പ്രഭാകരന്, പി.കെ. പുഷ്പ, കെ. രാധ എന്നിവര്‍ സംസാരിച്ചു.
വയോജന ദിനം ആചരിച്ചു; 110 വയസുള്ള ചെക്കോട്ടിക്ക് ഇളംമുറക്കാരുടെ ആദരവ്
Oct 2, 2013, 10:57 am IST
payyolionline.in