അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്താൻ ജനകീയ കൺവെൻഷൻ

news image
Oct 18, 2023, 3:52 pm GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി നഗരസഭയുടെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ ഹൈ സ്കൂൾ ആക്കി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല പ്രസ്ഥാവിച്ചു. സ്കൂളിൽ ചേർന്ന ജനകീയ കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വർഷങ്ങൾ പഴക്കമുള്ള നാട്ടുകാരുടെ ആവശ്യംയാഥാർഥ്യ മാക്കേണ്ട സാഹചര്യം ശക്തിപ്പെടുകയാണ്. ഹൈവേ വികസനവും റെയിൽവേ വികസനവും യഥാർഥ്യമാകുന്നതോടെ തീരദേശത്തെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആശ്രയിക്കുന്ന ഹൈസ്കൂളുകളിൽ എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണ് വരാൻ പോകുന്നത്. പഠന രംഗത്തും പാട്യേതര രംഗത്തും ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും മികവ് പുലർത്തുന്ന വിദ്യാഭ്യാസ ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നാണ് അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ എന്ന് എം എൽ എ തുടർന്ന് പറഞ്ഞു.

കൺവെൻഷൻ എം എൽ എ കാനത്തിൽ ജമീല ഉത്ഘാടനം നിർവഹിക്കുന്നു

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, മികച്ച പി ടി എ ക്കുള്ള അവാർഡ്, മികച്ച ലൈബ്രറി, സയൻസ്, സോഷ്യൽ, മാത്‍സ് ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്. ആവശ്യത്തിന് ബിൽഡിംഗ്‌, കളിസ്ഥലം, കുടിവെള്ള സൗകര്യം, ശൗചാലയങ്ങൾ, എന്നിവ സ്കൂളിലുണ്ട്. നഗരസഭയിൽ ഏറ്റവും കൂടുതൽ പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന രണ്ട് കോളനികൾ, രണ്ട് മത്സ്യ ഗ്രാമങ്ങൾ, എന്നിവയും ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശത്തെ സ്കൂൾ എന്ന പരിഗണയും ഈ സ്കൂളിനുണ്ട്.
അനുകൂലമായ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിനാട്ടുകാർ ഉയർത്തുന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കരുത് എന്ന്ചടങ്ങിന് ആദ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ച നഗരസഭ വൈസ് ചെയർപേഴ്സൺ പദ്മശ്രീ പള്ളിവളപ്പിൽ പറഞ്ഞു. നഗര സഭ സ്ഥിരം സമിതി അംഗങ്ങളായ പി എം ഹരിദാസൻ, സുജല ചെത്തിൽ, കൗൺസിലർ മാരായ ഷൈമ ശ്രീജു, പി എം റിയാസ്, ചെറിയാവി സുരേഷ് ബാബു, എ സി സുനൈദ്, കെ സി ബാബുരാജ് എ പി റസാഖ്‌, കെ അനിത, മേലടി എ ഇ ഒ ജാഫർ എൻ എം, ബി പി സി അനുരാജ് വി, രാഷ്ട്രീയ കക്ഷി നേതാക്കളായ എൻ സി മുസ്തഫ, സി എൻ ബാലകൃഷ്ണൻ, പി എം ജാഫർ, രവീന്ദ്രൻ നീലിമ, എം ടി നാണുമാസ്റ്റർ, എം ബാലകൃഷ്ണൻ, സ്കൂൾ മാനേജർ ഷൈലജ എം, എസ് എസ് ജി ചെയർമാൻ പി എം അഷ്‌റഫ്‌ എം, പി ടി എചെയർപേഴ്സൺ നഹിത ത്വൽഹത്ത്, രാജീവൻ കെ ടി, എ ടി പ്രഭാത്, പി ടി എ പ്രസിഡന്റ്‌ പി റഹീം സംസാരിച്ചു. ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പി ടി എയുടെ നിവേദനം പി ടി എ അംഗങ്ങൾ എം എൽ എ ക്ക് കൈമാറി. കെ മുരളീധരൻ എം പി, പി ടി ഉഷ എം പി, നഗര സഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ എന്നിവർ മുഖ്യ രക്ഷധികാരികൾ ആയും, വൈസ് ചെയർപേഴ്സൺ പദ്മശ്രീ പള്ളിവളപ്പിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ എന്നിവർ രക്ഷധികാരികൾ ആയും ഡിവിഷൻ കൗൺസിലർ ഷൈമ ശ്രീജു ചെയർപേഴ്സണും പ്രധാന അധ്യാപകൻ എ ടി മഹേഷ്‌ ജനറൽ കൺവീനറുമായി 501അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe