ചോമ്പാല: അഴിയൂർ വില്ലേജ് ഓഫീസിലേക്ക് എത്താനുള്ള പ്രധാന റോഡുകൾ തടസ്സപ്പെട്ടതോടെ, ജനങ്ങൾക്ക് വഴിയാത്ര ദുഷ്കരമായി. ബൈപ്പാസ് നിർമ്മാണം പൂർത്തിയായതും, കാരോത്ത് റെയിൽവെ ഗേറ്റ് അടച്ചുപൂട്ടിയതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഗേറ്റിലൂടെ വാഹനങ്ങൾ നേരത്തെ സഞ്ചരിച്ചിരുന്നുവെങ്കിലും ഇപ്പോൾ കാൽനട യാത്ര പോലും അസാധ്യമാകുകയാണ്.
കാരോത്ത് റെയിൽവെ ഗേറ്റ് വഴിയാണ് വില്ലേജ് ഓഫീസിലേക്ക് വാഹനങ്ങൾ നേരത്തെ പോയിരുന്നതത് . കാൽനട യാത്രപോലും നിലവിൽ ദുഷ്കരമാണ് . വഴികൾ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ബൈപ്പാസ് വഴി പ്രത്യേക വാഹനങ്ങൾ ഏർപ്പടാക്കിയോ സ്വന്തം വാഹനത്തിലോയാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ഓഫീസിലേക്ക് നിലവിൽ എത്തിച്ചേരുന്നത്.
വില്ലേജ് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവർ നേരിടുന്ന യാത്രാദുരിതം അവസാനിപ്പിക്കാൻ സത്വര നടപടി എടുക്കണമെന്ന് വില്ലേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു . സ്പെഷൽ വില്ലേജ് ഓഫിസർ സി കെ ബബിത അദ്ധ്യക്ഷം വഹിച്ചു.സമിതി അംഗങ്ങളായ പി.ബാബുരാജ്, കെ വി രാജൻ, പ്രദീപ് ചോമ്പാല, ടി.ടി.പത്മനാഭൻ എന്നിവർ സംസാരിച്ചു.