‘അസറ്റ് വായനമുറ്റം പദ്ധതി’ സാധ്യതകളുടെ പുതുലോകം സൃഷ്ടിക്കുന്ന നൂതനാശയം – പ്രൊഫസർ ഖാദർ മൊയ്‌തീൻ സാഹിബ്

news image
Dec 19, 2024, 8:47 am GMT+0000 payyolionline.in

 

പേരാമ്പ്ര:  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്തീൻ ( എക്സ് എം പി ) ‘അസറ്റ് വായനാമറ്റം’ സന്ദർശിച്ചു. നമ്മുടെ രാജ്യത്തെ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുവാൻ സാധിച്ചാൽ വായനാ സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും വായനക്കും റഫറൻസി നും ഉപയോഗ
പ്പെടുത്താവുന്ന വിധത്തിൽ അസറ്റ് ചെയർമാൻ സി എച്ച്‌ ഇബ്രാഹിം കുട്ടിയുടെ കടിയങ്ങാട്ടെ വീട്ടുമുറ്റത്ത് സജ്ജീകരിച്ച വായനമുറ്റം ഡോ. ശശി തരൂർ എം പി ആയിരുന്നു കഴിഞ്ഞ മാസം ഉദ്ഘാടനം നിർവഹിച്ചത്.

വിവിധ മേഖലകളിൽ പ്രശ്‌സ്തരായ വ്യക്തിത്വങ്ങളെ പേരാമ്പ്രയിൽ എത്തിച്ച് ഗ്രാമീണ വിദ്യാർത്ഥികളുടെ എക്സ്പോഷർ ലെവൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അസറ്റ് പേരാമ്പ്രയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അസറ്റ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന നൂതനാശയങ്ങൾ അനുകരണീയവും മാതൃകാപരവും ആണെന്ന് കാദർ മൊയ്തീൻ സാഹിബ് വായനാമുറ്റം സന്ദർശക ഡയറിയിൽ കുറിച്ചു.

എംഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ്, ദേശീയ വൈസ് പ്രസിഡന്റ് കാസിം എന്നോളി, മണിച്ചൂഡർ തമിഴ് ദിനപത്രം എഡിറ്റർ എം കെ ഷാഹുൽ ഹമീദ്, കാസിം എന്നോളി, കമ്മന അബ്ദുറഹിമാൻ, മുജീബ് കോമത്ത്,സജീവൻ കൈതക്കൽ,വി കെ മൊയ്തു, ആർ കെ മുഹമ്മദ്, ഹാരിസ് മൂരികുത്തി, ജെസ്സിൻ ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe