യുഎഇയിലെ അൽ ഹബ്ത്തൂർ ഗ്രൂപ്പിൻറെ എക്സലൻസ് അവാർഡ് മോഹൻ പയ്യോളിക്ക് 

news image
Mar 8, 2024, 9:49 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി സ്വദേശിയായ  മോഹൻ അൽ ഹബ്ത്തൂർ ഗ്രൂപ്പിൻറെ എക്സലൻസ് അവാർഡ് നേടി.  യുഎഇയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിലൊന്നായ അൽ ഹബ്ത്തൂർ ഗ്രൂപ്പിൻറെ ഒഫീഷ്യൽ ഫോട്ടോഗ്രാഫറാണ്  മോഹൻ പയ്യോളി. അൽ ഹബ്ത്തൂർ ഗ്രൂപ്പിൻറെ മീഡിയ ഡിവിഷനിൽ എട്ട് വർഷമായി  ജോലി ചെയ്തു വരികയാണ് മോഹൻ പയ്യോളി.

 

നിരവധി യൂണിറ്റുകളുള്ള അൽ ഹബ്ത്തൂർ ഗ്രൂപ്പിന്റെ ഈ വർഷത്തെ എക്സലൻസ്‌ എംപ്‌ളോയീക്കുള്ള അവാർഡിനർഹനായിരിക്കയാണ് മോഹൻ. ദേശീയവും അന്തർദേശീയവുമായ  നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള  മോഹന്‍ ദുബായ് ആര്‍ ടി എ നോള്‍ കാര്‍ഡ്    മത്സരത്തിൽ വിജയിച്ച ഫോട്ടോ പ്രിന്റ് ചെയ്തിട്ടുണ്ട്.

കാൾ ടെയ്‌ലർ ഫോട്ടോ അവാർഡ്,  ഫൈന്‍  ആർട് ഫോട്ടോ അവാർഡ്,  ഷെയ്ഖ് ഹംദാൻ ഫോട്ടോ അവാർഡ്  ഫൈനലിസ്റ്റ്  , ജി സി സി എ , 35 അവാര്‍ഡ് ഫൈനലിസ്റ്റ് എന്നീ ബഹുമതികളും കര്‍സ്ഥമാക്കിയിട്ടുണ്ട്. ഭാര്യ : സുധ. മക്കള്‍ : അനുഷ, അഷിന്‍

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe