ആരാകും മുഖ്യമന്ത്രി? നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ​ഗാന്ധി, പ്രതീക്ഷയോടെ വിഡി, ആർസി, കെസി ചേരികൾ

news image
May 14, 2026, 3:41 am GMT+0000 payyolionline.in

ദില്ലി: മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ​ഗാന്ധി. മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല. നേതാക്കളെ ഹൈക്കമാൻഡ് വിളിച്ചില്ല, അതുപോലെ തന്നെ ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല. ലീ​ഗ് എംഎൽഎമാർ ഇന്ന് രണ്ടിന് എത്തുന്നതിൽ അസൗകര്യം അറിയിച്ചു. രാവിലെ ലീ​ഗ് യോ​ഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

അതേ സമയം മൂന്ന് ചേരികളും പ്രതീക്ഷയിലാണ്. ആ പേര് കെസി വേണു​ഗോപാലിന്റേത് തന്നെയെന്ന് കെസി ​ഗ്രൂപ്പ് പറയുന്നു. എംഎൽഎമാരുടെ എണ്ണത്തിലുളള ആത്മവിശ്വാസത്തിലാണ് കെസി ​ഗ്രൂപ്പ്. അവസാന വട്ട ചർച്ചകൾ തുണച്ചെന്ന് വിഡി പക്ഷവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഘടക കക്ഷി നിലപാടിലും ജനപിന്തുണയിലുമാണ് പ്രതീക്ഷ. അതേ സമയം സമവായ വഴിയിലാണ് ചെന്നിത്തലയെന്ന് ആർസി പക്ഷവും ചൂണ്ടിക്കാട്ടുന്നു. സോണിയയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ചെന്നിത്തല ​ഗ്രൂപ്പ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe