See the trending News

Oct 25, 2026, 1:15 pm IST

-->

Payyoli Online

ആസൂത്രണ ബോർഡ് പരീക്ഷ ക്രമകേടിൽ 2 ഉദ്യോഗസ്ഥരെ പ്രതി ചേർത്തു, അഴിമതിനിരോധനവകുപ്പ് ചുമത്തി

news image
Oct 25, 2026, 7:42 am GMT+0000 payyolionline.in
തിരുവനന്തപുരം:ആസൂത്രണ ബോർഡ് പരീക്ഷ ക്രമകേടിൽ 2 ഉദ്യോഗസ്ഥരെ പ്രതി ചേർത്തു.അഡി. സെക്രട്ടറി ഹരി ആർ, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്. പ്രതികൾക്കെതിരെ അഴിമതിനിരോധനവകുപ്പ് ചുമത്തിയിട്ടുണ്ട്. അരുൺ പ്രതാപ് എന്നയാൾക്ക് ഒന്നാംറാങ്ക് കിട്ടാൻ ബോധപൂർവ്വം മൂല്യനിർണയത്തിൽ പിഴവ് വരുത്തിയെന്നാണ് കണ്ടെത്തൽ. ആസൂത്രണ ബോർഡ് പരീക്ഷ ഓൺ സ്ക്രീൻ മാർക്കിംഗ് ചുമതല സതീഷിനും മേൽ നോട്ടം ഹരിക്കുമായിരുന്നു ഉണ്ടായിരുന്നത്. അരുൺ 58 മാർക്കിൻ്റെ ഉത്തരങ്ങൾ എഴുതിയിരുന്നില്ല. പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലും ഉദ്യോഗസ്ഥറുടെ വീഴ്ച്ച കണ്ടെത്തിയിരുന്നു.

പരീക്ഷയുടെ മൂല്യനിർണയത്തിൽ 54 മുതൽ 58 വരെയുള്ള മാർക്കിന്റെ ചോദ്യങ്ങൾ പരിശോധിക്കാൻ വിട്ടുപോയതാണ് വലിയ വിവാദത്തിനും പുനർമൂല്യനിർണയത്തിനും കാരണമായത്. ലിസ്റ്റിൽ ഒന്നാംറാങ്ക് ലഭിച്ച ഉദ്യോഗാർഥി ഇതിൽ 5 ചോദ്യങ്ങൾ ഉത്തരമെഴുതാതെ ഒഴിവാക്കിയെന്നും 4 ചോദ്യത്തിന് അപൂർണ ഉത്തരങ്ങളുമാണ് നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe
Join our whatsapp group
error: Content is protected !!