ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

news image
Sep 18, 2022, 2:57 pm GMT+0000 payyolionline.in

ഗുരുവായൂർ: ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ശ്രീവൽസം അതിഥി മന്ദിരത്തിന് മുന്നിൽ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം തെക്കേ നടപ്പന്തലിലൂടെ  നടന്നെത്തി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു . തുടർന്ന് നാലമ്പലത്തിൽ പ്രവേശിച്ച് ദർശനം നടത്തി.

ഉപദേവതാ ക്ഷേത്രങ്ങളിലും ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രം കൂത്തമ്പലവും സന്ദർശിച്ചു കാര്യങൾ ചോദിച്ചറിഞ്ഞു. ദർശനം പൂർത്തിയാക്കിയ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ  പ്രസാദകിറ്റും നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe