ഇന്ധനചോർച്ച; പേരാമ്പ്രയിൽ പെട്രോൾപമ്പ് അടച്ചുപൂട്ടി

news image
Jun 30, 2024, 2:21 pm GMT+0000 payyolionline.in

പേരാമ്പ്ര: ഉള്ള്യേരി റോഡിൽ സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോൾ പമ്പ് ടാങ്ക് ചോർച്ചയെ തുടർന്ന് അടച്ചുപൂട്ടി. ഇന്ധനം ചോർന്നത് കാരണം പരിസരപ്രദേശങ്ങളിലെ കിണറുകളും, കുടിവെള്ള സ്രോതസ്സുകളും മലിനമായിരിക്കുകയാണ്. ഇതോടെ പെട്രോൾ പമ്പിന്റെ പരിസരത്തുള്ള വീടുകളിലെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. ജല ലഭ്യതയില്ലാതായതോടെ ജനജീവിതം ദുസ്സഹമായി മാറി.

സമീപത്തെ വയലുകളും ഇന്ധനം കലർന്ന് മലിനമായിട്ടുണ്ട്. വെള്ളത്തിൽ ഇന്ധനം കലർന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ പരിസരവാസികൾ പരിഭ്രാന്തിയിലാണ്. വായുവിലും വെള്ളത്തിലും പെട്രോൾ ഗന്ധം ഉണ്ട്. പരിസരവാസികളിൽ ചിലരിൽ തലവേദന, തലകറക്കം, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ചോർച്ച തടയാനും, പ്രദേശവാസികളുടെ ആരോഗ്യവും കുടിവെള്ള ലഭ്യതയും സുരക്ഷയും ഉറപ്പാക്കാനും അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികൾ പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe