ഇരിങ്ങല്‍ സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നാളെ നാടിന് സമർപ്പിക്കും

news image
Sep 30, 2024, 4:24 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. ചോര്‍ന്നൊലിച്ച്  ശോച്യാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നിര്മാണ പ്രവൃത്തി നടക്കുന്നതു കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി ഓഫീസ് താല്‍കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 45 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നു മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. കാനത്തില്‍ ജമീല എം എല്‍ എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എം പി മുഖ്യാതിഥിയാവും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe