ഇരിങ്ങൽ അറുവയിലെ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണവും പുത്തരി വെള്ളാട്ടവും ഇന്ന്

news image
Oct 22, 2024, 3:20 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ അറുവയിലെ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30 ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ലക്ഷം ദീപം സമർപ്പണം നടക്കും. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന ദീപ സമർപ്പണം നവ്യാനുഭവമാകും. ലക്ഷം ദീപം സമർപ്പണത്തിന് ശേഷം പുത്തരി വെള്ളാട്ടം നടക്കും. 7 മണിക്ക്  കുട്ടിച്ചാത്തൻ വെള്ളാട്ടം  (ചട്ട വെച്ചത്) ആചാരപ്രകാരവും ഭക്തിസാന്ദ്രമായ രീതിയിലും നടത്തപ്പെടും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe