ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ തിറ മഹോത്സവം ജനുവരി 22 മുതല്‍

news image
Jan 20, 2024, 9:34 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന തിറ ഉത്സവാഘോഷങ്ങൾ ജനുവരി 22 ന് തുടക്കം കുറിക്കും. 22 ന് വൈകീട്ട് അറുവയിൽ ദാമോദരൻ സ്മാരക വായനശാലയും ഗ്രന്ഥാലയത്തിന്റെ കെട്ടിടോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കോഴിക്കോട് ഡിഡിഇ യുമായ മനോജ് മണിയൂർ നിർവഹിക്കും.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിക്കും. തുടർന്ന് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ അദ്വൈത് സി.കെ യും ഒ എൻ വി പുരസ്കാരവും സാമൂഹ്യശാസ്ത്തിൽ ഡോക്ടറേറ്റും നേടിയ കെ.പി ബാലകൃഷ്ണനേയും എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ഡോ: തുളസി സാരംഗി സി.എസിനെയുംആദരിക്കും . ചടങ്ങിന് വി.കെ ഗിരിജ  , കെ അനിത  , വിലാസിനി നാരങ്ങോളി എന്നീ കൗൺസിലർമാർ ആശംസ അർപ്പിക്കും.

രാത്രി 8 മണിക്ക് അറുവയിൽ കലാസമിതി അവതരിപ്പിക്കുന്ന പൂമാതൈ പൊന്നമ്മ നാടകവും 9 മണിക്ക് ജാനു തമാശ യും അരങ്ങേറും. 23 ന് പ്രാദേശിക കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത – സംഗീത രാവ് [ കലാസന്ധ്യ ]. 24 ന് രാവിലെ 8 മണി മുതൽ കലവറ നിറയ്ക്കൽ ചടങ്ങ്, വൈകീട്ട് 6.30 ന് പ്രാദേശിക കലാകാരികൾ ഒരുക്കുന്ന മെഗാ തിരുവാതിര 25 ക്ഷേത്ര വനിത സമിതിയുടെ ഭജന, 26 ന് കാലത്ത് കൊടിയേറ്റം, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകീട്ട് -നട്ടത്തിറ, 27 ശനിയാഴ്ച രാവിലെ മുതൽ വിവിധ വരവുകൾ വൈകീട്ട് പാലെഴുന്നള്ളത്തം, രാത്രി വെള്ളാട്ടങ്ങൾ, തിറകൾ, പൂക്കലശം, വരവുകൾ, 28 ന് ന് ഞായർ തിറകൾ തുടർച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe