ഇലോൺ മസ്കിനെതിരെ കേസുമായി 2200 മുൻ ട്വിറ്റർ ജീവനക്കാർ

news image
Aug 30, 2023, 2:20 pm GMT+0000 payyolionline.in

കലിഫോർണിയ : വ്യവസായിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ ( ട്വിറ്റർ) ഉടമയുമായ ഇലോൺ മസ്കിനെതിരെ നിയമ നടപടികളുമായി മുൻ ട്വിറ്റർ ജീവനക്കാർ. 2200 ജീവനക്കാരാണ് മസ്കിനെതിരെ കേസുമായി രം​ഗത്തുവന്നത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുമ്പോൾ വാഗ്ദാനം ചെയ്ത തുക നൽകാൻ മസ്ക് തയാറായില്ലെന്നും കോർപറേറ്റ് തർക്കപരിഹാരം നടത്തുന്ന സ്ഥാപനമായ ജെഎഎംഎസിന് ഫീസ് നൽകുന്നത് അവഗണിച്ചുകൊണ്ട് തർക്കപരിഹാരം തടഞ്ഞുവെന്നും ജീവനക്കാർ പരാതിയിൽ പറയുന്നു.

തർക്ക പരിഹാരത്തിനുള്ള സാധ്യത മസ്ക് ഇല്ലാതെയാക്കുന്നുവെന്നാണ് പരാതി. ട്വിറ്റർ ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങൾ വരുത്തിയ മസ്ക് ട്വിറ്ററിന്റെ പേരും ലോ​ഗോയും എക്സ് എന്നാക്കി മാറ്റിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe