പയ്യോളി : ഹമാസിനെയും അനുയായികളെയും കീഴ്പ്പെടുത്താനുള്ള ലക്ഷ്യത്തിൽ ഇസ്രയേൽ ഖത്തറിൽ ബോംബാക്രമണം നടത്തിയത് പ്രവാസികൾ ആശങ്കയിലാണ്. ഇത് മാറ്റാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്ന് ജനതാ പ്രവാസി സെൻ്റർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
സെൻറർ ജില്ലാ പ്രസിഡണ്ട് എം. പ്രകാശൻ അധ്യക്ഷത വഹിച്ചു . പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ, വൈസ് പ്രസിഡണ്ട് എൻ. നാരായണൻ കിടാവ്,സെക്രട്ടറി അരങ്ങിൽ ഉമേഷ് എന്നിവരെ അനുമോദിച്ചു. ഒക്ടോബർ 30 ന് ഏകദിന ശില്പശാല അകലാപുഴയിൽ നടത്താൻ തീരുമാനിച്ചു.സംസ്ഥാന ജനറൽസെക്രട്ടറി കെ.ടി. ദാമോധരൻ സെക്രട്ടറിമാരായ കബീർ സെലാല, അനീസ് ബാലുശ്ശേരി, രാജൻ കൊളാവിപ്പാലം, ഇബ്രാഹിം പയ്യോളി എന്നിവർ സംസാരിച്ചു.