പയ്യോളി : വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി അഞ്ച് വീടുകൾ നിർമ്മിച്ച് നൽകുമെന്നും ദുബൈയിൽ ജോലി നൽകുമെന്നും ടി.എം.ജി ഗ്രൂപ്പ്. ഉരുൾ പൊട്ടൽ മൂലം നിരാലംഭരായി മാറിക്കഴിഞ്ഞവർക്ക് സൗകര്യപ്രഥമായ അഞ്ച് വീടുകളും
ജോലിയില്ലാത്തവർക്ക് അവരുടെ യോഗ്യതക്കനുസരിച്ച് ദുബൈയിൽ വിസ നൽകി ജോലി ശെരിപ്പെടുത്തി കൊടുക്കുമെന്നും ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.എം.ജി ഗ്രൂപ്പിൻ്റെ എം.ഡി തമീംഅബൂബക്കർ പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തമീം അബൂബക്കർ സുപ്രഭാതം ഡയരക്ടർ ഇ.കെ അബൂബക്കർ ഹാജിയുടെ മകനാണ്.