പയ്യോളി: ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായ ഋത്വിക് ഘട്ടക്കിൻ്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പയ്യോളി മൊണ്ടാഷ് ഫിലിം സൊസൈറ്റി ഘട്ടക്കിൻ്റെ രണ്ട് സിനിമകൾ പ്രദർശിപ്പിക്കുന്നു.

നവംബർ 16 നു വൈകീട്ട് 4 മണിക്ക് പയ്യോളി കണ്ണംവെള്ളി ഹാളിൽ അജാന്ത്രിക്ക്, കോമൾ ഗാന്ധാർ എന്നീ ചിത്രങ്ങളാണ് മലയാളം സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുക.
ചിത്രങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കിയിരിക്കുന്നത് പയ്യന്നൂർ ഓപ്പൺ ഫ്രെയിം പ്രവർത്തകരാണ്. എല്ലാ സിനിമാപ്രേമികളെയും പ്രദർശനത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മൊണ്ടാഷ് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
