കോഴിക്കോട്: സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളുൾപ്പടെ
കുടുംബശ്രീ, കെക്സ് കോൺ തുടങ്ങിയ ഏജൻസികളെ ഏൽപ്പിക്കാനുള്ള തീരുമാനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബ്ബലപ്പെടുത്തുന്നതാണ്. ഇത് ഇടതുപക്ഷ നയമല്ലെന്നും എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: കെ കെ സമദ് പറഞ്ഞു.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക,ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയർത്തി
എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: എ ടി റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, സംസ്ഥാന എക്സി: അംഗം ശ്രീജിത്ത് മുടപ്പിലായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: കെ പി ബിനൂപ്, എൻ അനുശ്രീ, നിഖിൽ പത്മനാഭൻ പ്രസംഗിച്ചു.
ധനേഷ് കാരയാട്, സി കെ ബിജിത്ത് ലാൽ, വൈശാഖ് കല്ലാച്ചി,പി പി ശ്രീജിത്ത്, അനു കൊമ്മേരി, വി റിജേഷ് കുമാർ മാർച്ചിന് നേതൃത്വം നത്കി.