തിരുവനന്തപുരം: ഉത്സവകാലത്ത് യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (06061) അനുവദിച്ചു. ഈമാസം 16ന് (ബുധൻ) വൈകീട്ട് 6.05ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 18ന് (വെള്ളി) രാത്രി 8.35ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിൽ എത്തും.
വിഷു ദിനത്തിൽ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ആലുവ, തൃശൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂർ, ഓൻഗോലെ, വിജയവാഡ, വാറങ്കൽ, ബൽഹർഷ, നാഗ്പുർ, ഇറ്റാർസി, ഭോപ്പാൽ, ബിന, ജാൻസി, ഗ്വാളിയോർ, ആഗ്ര, മഥുര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
20 സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക.