എസ്.എസ്.എൽ.സി. വിജയികൾക്ക് പയ്യോളി കോൾടാക്സി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ മെറിറ്റ് അവാർഡ് വിതരണം ചെയ്തു

news image
Jun 2, 2026, 10:30 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി കോൾടാക്സി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനവും മൊമെന്റോ വിതരണവും സംഘടിപ്പിച്ചു.

റിട്ട. ഡി.വൈ.എസ്.പി. പി. ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്യുകയും വിജയികളായ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്യുകയും ചെയ്തു. കാലിക്കറ്റ് ഇൻഡിഗോ ഫ്ലൈറ്റ് എക്സിക്യൂട്ടീവ് ഓഫീസർ കാവേരി സുരേഷ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

എം.ടി.കെ. റെജീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി അശോകേട്ടൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ വിദ്യാർത്ഥികളുടെ മികച്ച വിദ്യാഭ്യാസ നേട്ടങ്ങളെ അഭിനന്ദിക്കുകയും അവരുടെ ഉപരിപഠനത്തിനും ഭാവി ജീവിതവിജയങ്ങൾക്കും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. കോൾടാക്സി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ, മറ്റ് അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രിപാടി സൗഹൃദത്തിന്റെയും വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും മികച്ച ഉദാഹരണമായി മാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe