മേപ്പയ്യൂർ: ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളിൽ കോഴിക്കോട് കെ.എം സീതിസാഹിബ് നഗറിൽ വെച്ച് നടക്കുന്ന എസ്. ടി യു സംസ്ഥാന സമ്മേളനത്തിൻ്റെ പതാകദിനം മേപ്പയ്യൂർ ടൗണിൽ എസ്. ടി. യു പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുജീബ് കോമത്ത് പതാക ഉയർത്തി.

എസ്. ടി. യു. സംസ്ഥാന സമ്മേളന പതാകദിനത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് എസ്. ടി. യു പ്രസിഡൻ്റ് മുജീബ് കോമത്ത് മേപ്പയ്യൂർ ടൗണിൽ പതാക ഉയർത്തുന്നു.
കമ്മന അബ്ദുറഹിമാൻ, വി.പി ജാഫർ, ഐ.ടി. മജീദ്, മുഹമ്മദ് കൂമുള്ളതിൽ, വഹാബ് മാവുള്ള കണ്ടി, കെ.കെ റഷീദ്, കരീം നടുവത്തോത്ത്, വി.വി നസ്റുദ്ദീൻ, ഷാഹിദ് മേപ്പാട്ട് എന്നിവർ സംസാരിച്ചു.
