പയ്യോളി: ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും, ഇരിങ്ങൽ കയർ വ്യവസായ സഹകരണ സംഘം ഡയറക്ടറും, മികവുറ്റ സംഘാടകനും, സമൂഹിക കലാ സാംസ്കാരിക രംഗങ്ങളിൽ നിറസാനിദ്ധ്യവുമായിരുന്ന കെ.പി.ഭാസ്ക്കരന്റെ നാലാം ചരമവാർഷികത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റിയും അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.എസ്.ടി. എ.സംസ്ഥാന പ്രസിഡൻ്റ് കെ.കെ.ശ്രീഷു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ.സി.പി.സംഘടിപ്പിച്ച കെ.പി. ഭാസ്ക്കരൻ അനുസ്മരണം എൻ. എസ്. ടി. എ സംസ്ഥാന പ്രസിഡൻ്റ് കെ.കെ. ശ്രീഷു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എസ്.വി. റഹ്മണുള്ള അധ്യക്ഷത വഹിച്ചു. എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് സി. രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി.
പി.വി.വിജയൻ, പി.വി. അശോകൻ, പി.വി.സജിത്ത്, മുഴിക്കൽ ചന്ദ്രൻ, ചെറിയാവി രാജൻ, സജിത്ത് പയ്യോളി, കയ്യിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.