ഏഷ്യൻ ഗെയിംസിൽ ക്യാമറയുമായി കൊയിലാണ്ടി സ്വദേശി അഫ്സൽ ശാം

news image
Oct 8, 2026, 5:08 am GMT+0000 payyolionline.in

പയ്യോളി : ജപ്പാനിൽ നടന്ന 20-ാമത് ആച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അഫ്സൽ ശാം. യു.എ.ഇ. (UAE) നാഷണൽ ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധീകരിച്ചാണ് അഫ്സൽ കായികമേളയുടെ ചിത്രങ്ങൾ പകർത്തിയത്.

യു.എ.ഇ.യിലെ ദേശീയ ദിനപത്രമായ ‘അൽ എത്തിഹാദ്’ പത്രത്തിൽ ഫോട്ടോ ജേർണലിസ്റ്റായി ആയിരുന്നു, നിലവിൽ ദുബായ് ഗവൺമെന്റിന്റെ കീഴിലുള്ള ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിലാണ് സേവനമനുഷ്ഠിക്കുന്നത്. മാധ്യമരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും പുരസ്‌കാരങ്ങൾക്കും അർഹനായ ഇദ്ദേഹത്തിന് യു.എ.ഇ. ഭരണകൂടം നേരത്തെ തന്നെ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. നിലവിൽ കുടുംബത്തോടൊപ്പം ദുബായിൽ താമസമാക്കിയ അഫ്സൽ ശാം, കൊയിലാണ്ടി പൊയിൽകാവ് സ്വദേശിയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe