ഓട്ടോറിക്ഷയിലെ കഞ്ചാവ് പിടുത്തം: പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

news image
Dec 24, 2024, 1:42 pm GMT+0000 payyolionline.in

വടകര: ഓട്ടോറിക്ഷയിൽ വെച്ച് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ചാമുണ്ടി വളപ്പിൽ അഭിനാസിനെ(36) യാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.ജി.ബിജു കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.

21-1-2019 തിയ്യതി ഉച്ചയ്ക്ക് 2:45 മണി സമയത്ത് കോഴിക്കോട് ശ്രീകണ്ഠേശ്വര० ക്ഷേത്ര० റോഡിൽ വാഹന പരിശോധന നടത്തി വരവെ കസബ പോലീസ് സബ്ബ് ഇൻസ്പെക്ടരു० സ०ഘവു० പ്രതി ഓടിച്ചുവന്ന ഓട്ടോറിക്ഷയിൽ നിന്നു० 1 കിലോ 100 ഗ്രാ० കഞ്ചാവ് പിടിച്ചെടുത്തു എന്നാണ് കേസ്. പ്രതിക്കെതിരെയുള്ള കുറ്റ० തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നാണ് കോടതിവിധി. പ്രതിക്കുവേണ്ടി അഡ്വ.പി.പി.സുനിൽ കുമാർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe