കണ്ണൂരിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ മരിച്ചു; മൃതദേഹം കണ്ടെത്തിയത് കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ

news image
May 3, 2026, 6:56 am GMT+0000 payyolionline.in

കണ്ണൂർ ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ മരിച്ച നിലയിൽ. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊന്നാങ്കൽ രാഘവനെ (76) മകൻ സനൽ (45) വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം സനലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ രാഘവനെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe