കാട് മൂടിയ ഒരേക്കർ കൃഷിയോഗ്യമാക്കി വിജയഗാഥ രചിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഒ കെ സുരേഷ്

news image
Jan 15, 2025, 11:06 am GMT+0000 payyolionline.in

നടുവത്തൂർ: ഒറോക്കുന്ന് മലയിൽ ആശ്രമം ഹൈസ്കൂളിനടുത്ത് കാട് മൂടി കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്ന ഒരേക്കർ പ്രദേശം കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി കൃഷിചെയ്ത് വിജയഗാഥ രചിച്ചിരിക്കുകയാണ് പോലീസിലെ കർഷകനായ ഒ കെ സുരേഷ്.


വയനാടൻ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പ്രതികൂല സാഹചര്യങ്ങളോടും കാട്ടു മൃഗങ്ങളോടും പട വെട്ടി വിജയം കൊയ്യാൻ സുരേഷിന് കഴിഞ്ഞു. കുടുംബത്തിന്റെ മുഴുവൻ സമയ പിന്തുണയോട് കൂടിയാണ് സുരേഷിന് ഈ വിജയം കൈവരിക്കാൻ കഴിഞ്ഞത്.
സ്ഥലമുടമസ്ഥന്റെ അനുമതിയോടും പിന്തുണയോടും കൂടി ചെയ്ത സംയോജിത കൃഷിയിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി.

 

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ കെ നിർമ്മല, കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ  ശ്രീലാൽ ചന്ദ്രശേഖരൻ, കീഴരിയൂർ കൃഷി ഓഫീസർ  അശ്വതി ഹർഷൻ എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  സുനിത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എൻ എം സുനിൽകുമാർ, വാർഡ് മെമ്പർമാരായ കെ സി രാജൻ, അമൽ സരാഗ,വി മോളി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി  പ്രിയ വി, സിഡിഎസ് ചെയർപേഴ്സൺ  വിധുല,  കെ പി ഭാസ്കരൻ,  കെ എം സുരേഷ് ബാബു, അഗ്രി ബിസി അഭിരാമി, പ്രമോദ് വിയ്യൂർ, ഒ കെ സതീഷ്, ശോഭ എൻ ടി, രമാദേവി , കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സിഡിഎസ് മെമ്പർമാർ, ആശ്രമം ഹൈസ്കൂൾ ഗെയ്ഡ്സ് വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പോലീസ് കർഷകൻ ഒക്കെ സുരേഷിന്റെ പച്ചക്കറി വിളവെടുപ്പ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മൽ ടീച്ചർ കൊയിലാണ്ടി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരൻ കൃഷി ഓഫീസർ അശ്വതി ഹർഷൻ നിർവഹിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe