കാർഷിക മേഖലയെ ആധുനീകരിക്കും:മന്ത്രി ടി സിദ്ദിഖ്.

news image
Sep 14, 2026, 2:39 pm GMT+0000 payyolionline.in

മേപ്പയൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മഴക്കെടുതി, വെള്ളപ്പൊക്കം, വരൾച്ച എന്നിവയെ പ്രതിരോധിക്കാൻ ശാസ്ത്രീയമായ കൃഷിരീതികൾ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. മേപ്പയൂരിൽ എവർഗ്രീൻസ് ‘നിലവറ’ കാർഷികോൽപ്പന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വിളകളുടെ മൂല്യവർധനവ്, വിപണനം, കയറ്റുമതി എന്നിവയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കും. കർഷകർക്ക് ആധുനിക സാങ്കേതികവിദ്യാ നൈപുണ്യം നൽകി കാർഷിക മേഖലയെ ആധുനികീകരിക്കുന്നതിനുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ് പദ്ധതി വിശദീകരണവും, എവർഗ്രീൻ എഫ്.പി.ഒ സെക്രട്ടറി മൊയ്തീൻ കമ്മന റിപ്പോർട്ട് അവതരണവും നടത്തി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത സ്വാഗതവും എവർഗ്രീൻ എഫ്.പി.ഒ പ്രസിഡന്റ് പടയങ്കണ്ടി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

​വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, പയ്യോളി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ എൻ. സാഹിറ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ള, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ,മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം ദാമോദരൻ ,ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ:പി.എ ജലീൽ,മേപ്പയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ വടക്കയിൽ, ടൗൺ വാർഡ് മെമ്പർ വി.പി ജാഫർ, ആത്മ കോഴിക്കോട് പ്രോജക്ട് ഡയറക്ടർ രൂപ നാരായണൻ,കൃഷി അസ്റ്റിന്റ് ഡയറക്ടർമാരായ ഡോണ കരിപ്പള്ളി (തിക്കോടി) , അപർണ്ണ എൻ.എസ് (വടകര),മേപ്പയൂർ കൃഷി ഓഫീസർ അപർണ ആർ.എ, എവർഗ്രീൻ എഫ്.പി.ഒ ട്രഷറർ കോവുമ്മൻ മുഹമ്മദലി, മറ്റു രാഷ്ട്രീയ,സാമൂഹിക പ്രതിനിധികളായ കെ കുഞ്ഞിരാമൻ, പി.കെ അനീഷ്, കമ്മന അബ്ദുറഹിമാൻ, ബാബു കൊളക്കണ്ടി,നിഷാദ് പൊന്നങ്കണ്ടി,ശിവദാസ് ശിവപുരി,ഇ.കുഞ്ഞിക്കണ്ണൻ,ഷംസുദ്ദീൻ കമ്മന,യു.ബിജു എന്നിവർ സംസാരിച്ചു. തുടർന്ന് പെരുവണ്ണാമൂഴി എസ്.എം.എസ് ഹോം സയൻസിലെ ഡോ. ദീപ്തിയുടെ നേതൃത്വത്തിൽ ക്ലാസും സംഘടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe