അരൂർ: സ്കൂട്ടർ യാത്രയ്ക്കിടെ കുട തുറന്നപ്പോൾ കാറ്റ് പിടിച്ച് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ അന്തരിച്ചു. അരൂർ കല്ലുമ്പുറം എൽ.പി. സ്കൂൾ പരിസരത്തെ മലമൽ കമല (60) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ ശനിയാഴ്ച വള്ളിയാട് വച്ചായിരുന്നു അപകടം നടന്നത്. സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ
കുട തുറന്നപ്പോൾ കാറ്റ് അതിശക്തമായി അടിക്കുകയും സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി മറിയുകയുമായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: ഭാസ്കരൻ.മക്കൾ: റീന (ബഹ്റൈൻ), റിനീഷ് (സൗദി), റിജിന.മരുമക്കൾ: പ്രേമൻ കുട്ടോത്ത് (ബഹ്റൈൻ), അഞ്ജുദാസ്, പരേതനായ അനൂപ് (മാഹി).സംസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
