കുറ്റ്യാടി: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൊട്ടിൽപാലത്ത് നിന്നും വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും, എതിർദശയിൽ നിന്ന് വളവും കയറി വന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാദാപുരം ചേലക്കാട് നിന്നും ഫയർഫോഴ്സ് എത്തി ലോറിയുടെ ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം 15 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്
Sep 1, 2026, 11:43 am GMT+0000
payyolionline.in
പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു; അഷ ..
‘ആപ്പി’ലാവുന്നത് യാത്രക്കാർ: റെയിൽ വൺ ആപ്പ് സേവനങ്ങൾ നിർത്തിവയ്ക് ..
