പയ്യോളി: കുവൈത്തിലെ മംഗഫിൽ എൻ.ബി.ടി.സി യുടെ ലേബർ കേമ്പിൽ ഉണ്ടായ ദുരന്തത്തിൽ പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു . കുവൈത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു ദുരന്തമുണ്ടാവുന്നത് . നാൽപ്പത്തി ഒമ്പത് പേർ ഇതിനകം മരണപ്പെടുകയുണ്ടായി.ഇതിൽ നാൽപ്പത്തി അഞ്ചു പേർ ഇന്ത്യക്കാരുമാണ്.
മരണപ്പെട്ടവരുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
മുൻസിപ്പൽ മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതം പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പിൽ വടകര പാർല്ലമെൻറ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ സാഹിനെ നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ, മിസിരി കുഞ്ഞമ്മദ് എന്നിവർ ചേർന്ന് ആദരിച്ചു.
ദുബായി -കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.സി. നിഷാദിനെ എ.പി.കുഞ്ഞബ്ദുള്ളയും ,മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ ഇരുപത്തി ഒന്നാം ബൂത്ത് ചെയർമാൻ എ.പി.ഷംസുവിനെയും എം.പി. ഹുസ്സയിനും ആദരിച്ചു.
ഹൃസ്വ സന്ദർശനാർത്ഥം ദുബായിലേക്ക് പോവുന്ന നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാന് ചടങ്ങിൽ വെച്ച് യാത്രയപ്പ് നൽകി.
യോഗത്തിൽ വി.കെ.അബ്ദുറഹിമാൻ, മoത്തിൽ അബ്ദുറഹിമാൻ ,
ഇ.സി. നിഷാദ്, ഗഫൂർ പാറക്കണ്ടി, കെ .ടി.ഹസ്മത്ത്, തവക്കൽ മുസ്തഫ ,അഷറഫ് കോട്ടക്കൽ, കെ.പി.സി.ശുക്കൂർ,
എം .പി .ഹുസ്സയിൻ ,ടി.സി.അബ്ദുറഹിമാൻ, കൊമ്മുണ്ടാരി മുഹമ്മദ്, ബി.എം.ഷംസു, ഹസനുൽ ബന്ന , എം.സി.അബ്ദുറസാഖ്, അഹമ്മദ് വായോത്ത് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സെക്രട്ടറി പി.കെ.ജാഫർ നന്ദി പറഞ്ഞു.